
ന്യൂഡൽഹി: കഴിഞ്ഞ സമ്മേളനത്തിലെ നടപടികളുടെ പേരിൽ 12 എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഇന്ന് രാജ്യസഭ ബഹിഷ്കരിക്കും.എം.പിമാരുടെ സസ്‌പെൻഷൻ, കർഷകരുടെ താങ്ങുവില വിഷയങ്ങൾ ഉന്നയിച്ച് ശൈത്യകാല സമ്മേളനം പൂർണമായി ബഹിഷ്‌കരിക്കാൻ ടി.ആർ.എസും തീരുമാനിച്ചു.