pradeep

ന്യൂഡൽഹി: കൂനൂർ കോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഒാഫീസർ എ. പ്രദീപിന്റെ മൃതദേഹം ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. തിരിച്ചറിയാത്ത വിധം കത്തിയ മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധന നടത്താൻ ബന്ധുക്കളിൽ നിന്ന് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പ്രദീപിന്റെ മൃതദേഹവും ഡൽഹി പാലം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചിരുന്നു.

എല്ലാ ബഹുമതികളോടും കൂടി സംസ്‌കാര ചടങ്ങുകൾ നടത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് രാജ്നാഥ് സിംഗ് എം.പിമാരായ ടി.എൻ. പ്രതാപനെയും ഹൈബി ഈഡനെയും അറിയിച്ചു.