air-india

ന്യൂഡൽഹി: എയർഇന്ത്യ വിമാന അപകടത്തെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഉടൻ പിൻവലിച്ചേക്കും. ഒൻപതംഗ സമിതി അനുകൂല റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്. വൈകാതെ നിരോധനം പിൻവലിക്കുമെന്ന് വ്യോമയാന ഡയറക്‌ടർ അറിയിച്ചതായി കോഴിക്കോട് എം.പി എം.കെ. രാഘവൻ പറഞ്ഞു.

സ്വകാര്യവത്‌ക്കരണം 2023ൽ

എയർപോർട്ട് അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള കോഴിക്കോട്, കോയമ്പത്തൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് 2023ഒാടെ സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് ലോക്‌സഭയിൽ അറിയിച്ചു. കോഴിക്കോട് വിമാനത്താവളം രണ്ടാംഘട്ട സ്വകാര്യവത്ക്കരണത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനിച്ചതെങ്കിലും ഭൂമി ഏറ്റെടുക്കൽ കണക്കിലെടുത്താണ് 2023ലെ മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയത്.


കണ്ണൂരിൽ അനുമതിയില്ല

മെട്രോ നഗരമല്ലാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് സർവീസിന് അനുമതി നൽകില്ലെന്നും വി.കെ.സിംഗ് സഭയെ അറിയിച്ചു. എന്നാൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നുംഎ.എം.ആരിഫ് എം.പിയെ മന്ത്രി അറിയിച്ചു.