
ന്യൂഡൽഹി: ഇന്ത്യ-യു.എസ് സ്വതന്ത്രവ്യാപാര കരാറുകൾക്കെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ-ഓർഡിനേറ്റർ കെ.വി. ബിജു എഴുതിയ 'ഇന്തോ-യു.എസ് ട്രേഡ് എഗ്രിമെന്റ്, ഇംപീരിയലിസ്റ്റ് അറ്റാക്ക് ഓൺ ഫാർമേഴ്സ് ലൈവ്‌ലി ഹുഡ്" എന്ന പുസ്തകം സിംഘുവിലെ കർഷകസമരവേദിയിൽ പ്രകാശനം ചെയ്തു.
കർഷക നേതാക്കളായ ശിവകുമാർ കക്കാജി, ഹനൻ മൊള്ള, ജഗജിത് സിംഗ് ദല്ലേവാൽ, യുദ്ധ് വീർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.