
ന്യൂഡൽഹി: മുംബയിൽ മൂന്നുവയസുകാരനടക്കം ഏഴുപേർക്ക് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ കേസുകൾ 32 ആയി. ഗുജറാത്തിൽ രണ്ട് കേസുകളും സ്ഥിരീകരിച്ചു. ഇതുവരെ കണ്ടെത്തിയ ഒമിക്രോൺ കേസുകളിൽ ആർക്കും ഗുരുതര രോഗലക്ഷണങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മൊത്തം കേസുകളിൽ 0.04 ശതമാനം മാത്രമാണ് ഒമിക്രോൺ കേസുകൾ.
നവം. 24വരെ രണ്ട് രാജ്യങ്ങളിലായിരുന്നു ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇപ്പോൾ 59 രാജ്യങ്ങളിലെത്തി.
ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ ഒമിക്രോൺ ഇതുവരെ ഭീഷണിയായില്ലെങ്കിലും കർശനമായ ജാഗ്രത തുടരണം. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. കേരളത്തിലും മഹാരാഷ്ട്രയിലും 43 ശതമാനത്തിലധികമാണ് സജീവമായ കേസുകൾ.