tikayat

ന്യൂഡൽഹി: അന്തരിച്ച ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഡൽഹി കാമരാജ്മാർഗ് വസതിയിലെത്തിയ സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ടിക്കായത്ത് വസയിൽ എത്തിയയുടൻ ബി.ജെ.പി പ്രവർത്തകർ ഗോബാക്ക്, ടിക്കായത്ത് മൂർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തുകയായിരുന്നു. അദ്ദേഹം വസതിക്കുള്ളിൽ പോയി ആദരാഞ്ജലി അർപ്പിച്ച ശേഷം മടങ്ങുകയും ചെയ്‌തു.