supremcourt

ന്യൂഡൽഹി: ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരായ ക്രിമിനൽ കേസ് സ്‌റ്റേ ചെയ്ത കൽക്കട്ട ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി.

സുവേന്ദുവിന്റെ അംഗരക്ഷകൻ സുഭോബ്രതാ ചക്രബർത്തിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ബംഗാൾ സർക്കാരും ചക്രബർത്തിയുടെ ഭാര്യയും നൽകിയ ഹർജി പരിഗണിച്ച ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

സർക്കാർ ഹൈക്കോടതിയിൽ കൗണ്ടർ ഹർജി ഫയൽ ചെയ്യാതിരുന്നത് എന്താണെന്ന് ആരാഞ്ഞ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കാനോ ഹർജി വേഗത്തിൽ തീർപ്പാക്കാനോ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു.