ന്യൂഡൽഹി: 2021 ജനുവരി മുതൽ ഡിസംബർ 7 വരെ ഇന്ത്യ 96 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 945.418 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ. രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായപ്പോൾ കരുതൽ എന്ന നിലയിൽ നിറുത്തിവച്ച വാക്‌സിൻ കയറ്റുമതി നവംബറിലാണ് പുനഃരാരംഭിച്ചത്. യൂണിസെഫുമായുള്ള കോവാക‌്സ് ദൗത്യത്തിന്റെ ഭാഗമായും നേരിട്ട് പണംവാങ്ങിയും ഗ്രാൻഡായും വിവിധ രാജ്യങ്ങളിൽ കൊവിഡ് വാക്‌സിൻ എത്തിക്കുന്നു.

വാക്‌സിനുകൾ

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ്, കൊവോവാക്‌സ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ

വാക്‌സിൻ വാങ്ങുന്ന

പ്രധാന രാജ്യങ്ങൾ

1.ഇൻഡോനേഷ്യ(വാണിജ്യപരം): 90.08 ലക്ഷം ഡോസ് കൊവോവാക്‌സ് (നവംബർ 26 മുതൽ ഡിസംബർ 7വരെ)

2. പരാഗ്വേ (വാണിജ്യപരം): 4 ലക്ഷം ഡോസ് കൊവാക്‌സിൻ (നവംബർ)

3. റുവാണ്ട (വാണിജ്യപരം): 5ലക്ഷം ഡോസ് കൊവിഷീൽഡ് (ഡിസംബർ)

4. യു.എൻ ആരോഗ്യപ്രവർത്തകർ (വാണിജ്യപരം): 25,000 ഡോസ് കൊവിഷീൽഡ് (ഡിസംബർ)

5. കമ്പോഡിയ (വാണിജ്യപരം): 10,000 ഡോസ് കൊവാക‌്‌സിൻ (ഡിസംബർ)

6. നേപ്പാൾ(ഗ്രാൻഡ്): 32.975 ലക്ഷം ഡോസ് കൊവിഷീൽഡ് (ഒക്‌ടോബർ-ഡിസംബർ)

7. തജിക്കിസ്ഥാൻ (കൊവാക്‌സ്): 6.985 ലക്ഷം ഡോസ് കൊവിഷീൽഡ് (നവംബർ)

8. മൊസാമ്പിക് (കൊവാക്‌സ്): 7.2ലക്ഷം ഡോസ് കൊവിഷീൽഡ് (ഡിസംബർ)

(കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ)

മാസന്തോറും മൂന്നു കോടി ഡോസ് വാക്‌സിൻ കൊവാക‌്സ് ദൗത്യത്തിന്റെ ഭാഗമായി കയറ്റി അയയ്‌ക്കുന്നു

- അദാർ പൂനാവാല, സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി