akhilesh-yadav

ന്യൂഡൽഹി: ഗംഗാനദി വൃത്തിഹീനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനറിയാമായിരുന്നതിനാലാണ് അദ്ദേഹം ഗംഗയിൽ മുങ്ങാതിരുന്നതെന്ന് പരിഹസിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.

'ഗംഗ ശുചിയാക്കാൻ കോടികൾ ചെലവഴിച്ചു. എന്നാൽ ഫണ്ടുകൾ ഒഴുകിപ്പോയെന്ന് മാത്രം. നദി വൃത്തിയായില്ല. ഇത് യോഗി ആദിത്യനാഥിന് നന്നായറിയാം.'- അഖിലേഷ് പറഞ്ഞു.

നരേന്ദ്രമോദിയുടെ സന്ദർശനത്തെയും അദ്ദേഹം പരിഹസിച്ചു. ആളുകൾ അവസാന ദിവസങ്ങൾ ചെലവഴിക്കാനുദ്ദേശിക്കുന്ന സ്ഥലമാണ് കാശിയെന്നായിരുന്നു പ്രസ്താവന.

രാജ്യത്തിന്റെ ആത്മീയ തലസ്ഥാനം പതിറ്റാണ്ടുകളായി അഴുക്കിന്റെയും തിരക്കിന്റെയും നടുവിലായിരുന്നുവെന്നും ഇക്കാര്യം മഹാത്മാഗാന്ധി ഒരിക്കൽ ചൂണ്ടിക്കാണിച്ചിരുന്നതായും യോഗി ആദിത്യനാഥ് കാശി ഇടനാഴിയുടെ ഉദ്ഘാടന സമയത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഗാന്ധിയുടെ പേരിൽ പലരും അധികാരത്തിൽ വന്നെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത് ഇപ്പോഴാണെന്നും യോഗി വ്യക്തമാക്കിയിരുന്നു.