omicrone

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ഇന്നലെ 8 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. 7 കേസുകൾ മുംബയിലും ഒരെണ്ണം വാസി വിരാറിലുമാണ്. രോഗം സ്ഥിരീകരിച്ചവർ അന്താരാഷ്‌ട്ര യാത്രാ പശ്ചാത്തലമില്ലാത്തവരാണ്. 24 നും 41 നുമിടയിൽ പ്രായമുള്ള രോഗബാധിതരിൽ 5 പേർക്ക് മാത്രമാണ് നേരിയ രോഗലക്ഷണങ്ങളുള്ളത്. 5 പേർ പുരുഷന്മാരും 3 പേർ സ്ത്രീകളുമാണ്. ഇവരിൽ 2 പേർ ആശുപത്രിയിലും 6 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്.

ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 57 ആയി. ഡൽഹിയിലും രാജസ്ഥാനിലും ഇന്നലെ 4 വീതം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇതുവരെ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. രാജസ്ഥാൻ (13), ഗുജറാത്ത് (4), കർണ്ണാടക (3), കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.