covid

ന്യൂഡൽഹി: ഒമിക്രോൺ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ 'അപകട ' വിഭാഗത്തിൽ (അറ്റ് റിസ്ക്) ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആറ് വിമാനത്താവളങ്ങളിൽ ഡിസംബർ 20 മുതൽ ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്ക് മുൻകൂർ പണമടച്ച് ബുക്ക് ചെയ്യാൻ സൗകര്യം. ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് സൗകര്യം. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണിത്. മുൻകൂട്ടി പരിശോധനയ്‌ക്ക് ബുക്ക് ചെയ്‌തില്ലെങ്കിലും യാത്ര അനുവദിക്കും. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്‌സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാവെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രയേൽ തുടങ്ങിയവയാണ് അറ്റ് റിസ്ക് വിഭാഗത്തിലെ രാജ്യങ്ങൾ.