lakhimpur

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊല ആസൂത്രിതമാണെന്ന റിപ്പോർട്ടിൻമേൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. കേസിൽ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

12 എം.പിമാരുടെ സസ്‌പെൻഷൻ വിഷയത്തിനൊപ്പം ലഖിംപൂർ ഖേരിയും ആയുധമാക്കിയതോടെ രാജ്യസഭയ്‌ക്കൊപ്പം ലോക്‌സഭയിലും നടപടികൾ തടസപ്പെട്ടു. പാർലമെന്റിലെടുക്കേണ്ട തന്ത്രങ്ങൾ നിശ്ചയിക്കാൻ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നു.

സഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്ന് 'നീതി നടപ്പാക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. ബഹളത്തിൽ നടപടികൾ തടസപ്പെട്ടതോടെ സ്‌പീക്കർ ഒാം ബിർള രണ്ടുമണിവരെ സഭ നിറുത്തിവച്ചു. ഉച്ചയ്‌ക്ക് ശേഷവും സഭയിൽ ബഹളം തുടർന്നു.

രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡയും ഇതേ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. ഉച്ചവരെ സഭ നിറുത്തിവച്ചു.

പാർലമെന്റിനെ നോക്കുകുത്തിയാക്കാനാണ് കേന്ദ്രസർക്കാർ നീക്കണമെന്നും കോൺഗ്രസിന്റെ നീക്കങ്ങൾ തകർക്കാൻ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കിയ തന്ത്രങ്ങൾ ബി.ജെ.പിയും ഏറ്റെടുത്തിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.

സോണിയ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ എല്ലാ നേതാക്കളെയും വിളിക്കാതിരുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്നും വേണുഗോപാൽ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാവരുമായും കോൺഗ്രസ് അദ്ധ്യക്ഷ ചർച്ച നടത്തും. തൃണമൂൽ നേതാക്കളെ യോഗത്തിന് വിളിക്കാത്തത് വാർത്തയായിരുന്നു.

അജയ് മിശ്ര രാജിവയ്ക്കുന്നത് വരെ കേന്ദ്രത്തിന് മേൽ സമ്മർദ്ദം തുടരും. കർഷകർക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മകൻ പ്രതിയായ കേസിൽ കേന്ദ്രമന്ത്രി തുടരുന്നത് ശരിയല്ല. എന്നാൽ ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിക്കുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ മന്ത്രിയുടെ രാജിയും അനിവാര്യമാണ്.

-രാഹുൽ ഗാന്ധി

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്യാനാകില്ല. ഈ വിഷയത്തിന്റെ പേരിലായാൽ പോലും രാഹുൽഗാന്ധി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിൽ സന്തോഷമുണ്ട്.

-പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി

ആ​ശി​ഷ് ​മി​ശ്ര​യ്ക്കെ​തി​രെ​ ​വ​ധ​ശ്ര​മ​ക്കേ​സ്

കേ​ന്ദ്ര​മ​ന്ത്രി​ ​അ​ജ​യ് ​സിം​ഗി​ന്റെ​ ​മ​ക​ൻ​ ​ആ​ശി​ഷ് ​മി​ശ്ര​യ്‌​ക്കെ​തി​രെ​ ​വ​ധ​ശ്ര​മം​ ​ഉ​ൾ​പ്പെ​ടെ​ ​പു​തി​യ​ ​മൂ​ന്ന് ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​ ​കേ​സെ​ടു​ക്കാ​ൻ​ ​ല​ഖിം​പൂ​ർ​ ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
ല​ഖിം​പൂ​ർ​ ​ഖേ​രി​യി​ൽ​ ​ക​ർ​ഷ​ക​രെ​ ​വാ​ഹ​നം​ ​ഇ​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ന് ​പി​ന്നി​ൽ​ ​വ്യ​ക്ത​മാ​യ​ ​ഗൂ​ഢാ​ലോ​ച​ന​യും​ ​ആ​സൂ​ത്ര​ണ​വു​മു​ണ്ടെ​ന്ന​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ക​ണ്ടെ​ത്ത​ലി​നെ​ ​തു​ട​ർ​ന്ന് ​പു​തി​യ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്താ​ൻ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.
സ്ഥ​ല​ത്ത് ​വെ​ടി​വ​യ്പു​ണ്ടാ​യെ​ന്നും​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഡ്രൈ​വിം​ഗ് ​സീ​റ്റി​ൽ​ ​ആ​ശി​ഷ് ​മി​ശ്ര​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ​കോ​ട​തി​യി​ൽ​ ​പു​തി​യ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ത്.​ ​അ​മി​ത​ ​വേ​ഗ​ത്തി​ൽ​ ​വാ​ഹ​ന​മോ​ടി​ക്ക​ൽ,​ ​അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള​ ​മ​ര​ണം​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ൾ​ ​നീ​ക്കം​ ​ചെ​യ്യാ​നും​ ​കോ​ട​തി​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​പു​തി​യ​ ​വ​കു​പ്പു​ക​ൾ​ ​കേ​സി​ലെ​ 13​ ​പ്ര​തി​ക​ൾ​ക്ക് ​നേ​രെ​യും​ ​ചു​മ​ത്തി​യി​ട്ടു​ണ്ട്.

മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​ ​കൈയേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച് ​അ​ജ​യ് ​മി​ശ്ര

​മ​ക​നെ​തി​രെ​ ​പു​തി​യ​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്ത​പ്പെ​ട്ട​തി​നെ​ ​കു​റി​ച്ച് ​ചോ​ദ്യ​മു​ന്ന​യി​ച്ച​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​ ​പൊ​ട്ടി​ത്തെ​റി​ച്ച് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സ​ഹ​മ​ന്ത്രി​ ​അ​ജ​യ് ​മി​ശ്ര.​ ​ഒ​രു​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​ ​ക​യ്യേ​റ്റം​ ​ചെ​യ്യാ​നും​ ​മി​ശ്ര​ ​ശ്ര​മി​ച്ചു.​ ​'​ ​വെ​റും​ ​കു​റ്റാ​രോ​പി​ത​ൻ​ ​മാ​ത്ര​മാ​യ​ ​ആ​ളെ​ ​ജ​യി​ലി​ല​ട​ച്ച​ ​ക​ള്ള​ന്മാ​രാ​ണ് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.​ ​നി​ങ്ങ​ൾ​ ​ആ​ദ്യം​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫ് ​ചെ​യ്യു.​ ​"​ ​മി​ശ്ര​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​നോ​ട് ​പൊ​ട്ടി​ത്തെ​റി​ച്ചു.

ല​ഖിം​പൂ​ർ​ ​ഖേ​രി​യി​ൽ​ ​ഓ​ക്സി​ജ​ൻ​ ​പ്ലാ​ന്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​ചോ​ദ്യം.​ ​ചോ​ദ്യം​ ​കേ​ട്ട​ ​ഉ​ട​ൻ​ ​നി​ങ്ങ​ൾ​ക്ക് ​എ​ന്താ​ ​ഭ്രാ​ന്തു​ണ്ടോ​ ​?​ ​നാ​ണ​മു​ണ്ടോ​ ​?​ ​തു​ട​ങ്ങി​യ​ ​ചോ​ദ്യ​ങ്ങ​ളും​ ​അ​ദ്ദേ​ഹം​ ​ഉ​ന്ന​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ന്ദ്ര​മ​ന്ത്രി​ ​മ​ക​നെ​ ​ജ​യി​ലി​ലെ​ത്തി​ ​ക​ണ്ടി​രു​ന്നു.