rupay-debit-card

ന്യൂഡൽഹി: ഭീം യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെറിയ പണ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾക്ക് ഇൻസെന്റീവ് നൽകുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇടപാടുകളുടെ നിശ്ചിത ശതമാനം ബാങ്കുകൾക്ക് ഇൻസെന്റീവ് ആയി നൽകാൻ 1300 കോടി വകയിരുത്തി. 2021 ഏപ്രിൽ ഒന്നു മുതൽ മുൻകൂർ പ്രാബല്യമുണ്ടാകും. രാജ്യത്ത് സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയും വിധം ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനാണിതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.