
ന്യൂഡൽഹി: ബംഗാളിൽ 7 വയസുള്ള കുട്ടി ഉൾപ്പെടെ രാജ്യത്ത് ഇന്നലെ 12 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 69 ആയി. അബുദാബിയിൽ നിന്ന് ബംഗാളിലെ മുർഷിദാബാദിലെത്തിയ കുടുംബത്തിലെ 7 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഒരു സ്ത്രീ ഉൾപ്പെടെ 4 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 32 ആയി. ഹൈദരാബാദിൽ 3 പേർക്കാണ് ഒമിക്രോൺ ബാധ.