delhi-roads

ന്യൂഡൽഹി: കർഷകസമരത്തെ തുടർന്ന് ഗതാഗതം മുടങ്ങിയ ഡൽഹി അതിർത്തികളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തലസ്ഥാന നഗരിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ തടയാൻ ഡൽഹി പൊലീസ് ഉയർത്തിയ ബാരിക്കേഡുകളെല്ലാം പൊലീസ് പൊളിച്ചുമാറ്റി.

ഡൽഹി -ചണ്ഡീഗഡ് ദേശീയ പാതയിൽ സിംഘു അതിർത്തിയിൽ റോഡിന്റെ ഒരു ഭാഗം മാത്രമാണ് യാത്രയ്ക്കായി തുറന്നത്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ ഒരു വർഷമായി കേന്ദ്രീകരിച്ചിരുന്ന സിംഘുവിലെ റോഡ് മുഴുവൻ തകർന്നിരിക്കുകയാണെന്നും റോഡ് നന്നാക്കി ഉടനെ ഗതാഗതയോഗ്യമാക്കുമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇതോടെ ഹരിയാന, പഞ്ചാബ് പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് ഗതാഗതം സുഗമമായതോടൊപ്പം സമയവും ചെലവും ലഭിക്കുകയും ചെയ്യാം.

ടിക്രി അതിർത്തിയിലും റോഡുകളുടെ അറ്റകുറ്റപണികൾ കഴിഞ്ഞ് വാഹന ഗതാഗതം ആരംഭിച്ചു. റോഡിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഉടനെ ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.