ncp

ന്യൂഡൽഹി: എൻ.സി.പി സംസ്ഥാന കോർ കമ്മിറ്റിയിൽ നിന്നും ശശീന്ദ്രൻ പക്ഷക്കാരായ മൂന്ന് പേരെ പുറത്താക്കിയതിനെതിരെ ശരദ് പവാറിന് പരാതി. പാർട്ടിയുടെ ദേശീയ സെക്രട്ടറിമാരായ എൻ.എ മുഹമ്മദ് കുട്ടി, ജോസ് മോൻ, സംസ്ഥാന നേതാവ് അഡ്വ. വർക്കല രവികുമാർ എന്നിവരാണ് പുറത്തായത്.

മന്ത്രി എ.കെ.ശശീന്ദ്രൻ, ടി.പി.പീതാംബരൻ മാസ്റ്റർ, തോമസ് കെ തോമസ് എം.എൽ.എ, ലതിക സുഭാഷ്, പി.എം സുരേഷ് ബാബു, രാജൻ മാസ്റ്റർ തൃശൂർ എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്. പുറത്താക്കപ്പെട്ടവർക്ക് പകരം സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുടെ സ്വന്തക്കാരായ പി.എം സുരേഷ് ബാബു, ലതിക സുഭാഷ്, രാജൻ മാസ്റ്റർ എന്നിവരെ ഉൾപ്പെടുത്തിയത് സംസ്ഥാനത്ത് പാർട്ടിക്ക് അനുവദിച്ച ബോർഡ്, കോർപ്പറേഷൻ വീതം വെക്കുന്നതിൽ പ്രസിഡന്റിന്റെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് പരാതിയിൽ പറയുന്നു.