pm-modi

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ 40 എം.പിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രഭാതഭക്ഷണം പങ്കിട്ടുകൊണ്ടായിരുന്നു ചർച്ച.

ജനങ്ങളുമായി കൂടുതൽ ഇടപഴകണമെന്ന് മോദി എം.പിമാരോട് നിർദ്ദേശിച്ചു. വി.ഐ.പി സംസ്കാരം ഒഴിവാക്കണം. റെയിൽവെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും വി.ഐ.പി മുറികളിൽ ചെലവഴിക്കാതെ സാധാരണക്കാരോടൊപ്പം ഇടപഴകണം. പാർട്ടിയിലെയും സമൂഹത്തിലെയും മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തണം. അവരുടെ അനുഭവം ഉൾക്കൊള്ളണം. കായിക മേളകളും സാന്ത്വന പരിപാടികളും സംഘടിപ്പിക്കണം. പരിപാടികളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകണമെന്നും മോദി പറഞ്ഞു.