
ന്യൂഡൽഹി: രണ്ടു ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. അടുത്ത കൊല്ലം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകളാണ് അജണ്ടയിൽ പ്രധാനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണനും അടക്കം പങ്കെടുക്കും. കൊടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വന്ന ശേഷമുള്ള ആദ്യ പി.ബി യോഗമാണിത്.