indian-newspaper-society

ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി (2021-22) ഇക്കണോമിക്‌ ടൈംസിന്റെ മോഹിത് ജെയിനിനെ തിരഞ്ഞെടുത്തു. എൽ. ആദിമൂലത്തിന്റെ (ഹെൽത്ത് ആൻഡ് ദി ആന്റിസെപ്‌റ്റിക്) കാലാവധി പൂർത്തിയായതിനെ തുടർന്നാണിത്.

ഡെപ്യൂട്ടി പ്രസിഡന്റായി കെ. രാജാ പ്രസാദ് റെഡ്ഡി (സാക്ഷി), വൈസ് പ്രസിഡന്റായി രാകേഷ് ശർമ്മ (ആജ് സമാജ്), ഓണററി ട്രഷറർ ആയി തൻമയ് മഹേശ്വരി (അമർ ഉജാല) എന്നിവരെയും വെർച്വൽ വാർഷിക ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. മേരി പോൾ സെക്രട്ടറി ജനറലായി തുടരും. 41 അംഗ എക്‌സിക്യൂട്ടീവ് സമിതിയിൽ കേരളത്തിൽ നിന്ന് ജയന്ത് മാമൻ മാത്യു (മലയാള മനോരമ), പി.വി. ചന്ദ്രൻ (ഗൃഹലക്ഷ്‌മി), ബിജു വർഗീസ് (മംഗളം വീക്കിലി), ഹർഷ മാത്യു (വനിത), എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി ആരോഗ്യമാസിക) എന്നിവരുണ്ട്.