p

ന്യൂഡൽഹി​: പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്താനുള്ള ബി​ല്ലി​നെ കോൺ​ഗ്രസും സി.പി.എമ്മും പാർലമെന്റി​ൽ എതി​ർക്കും. ശൈത്യകാല സമ്മേളനത്തി​ൽ തി​ങ്കളാഴ്ച ബി​ൽ അവതരി​പ്പി​ക്കുമെന്നാണ് സൂചന.

വിവാഹ പ്രായം ഉയർത്തുന്നതിനെ പാർട്ടി എതിർക്കുമെന്ന് സി​.പി​.എം ജനറൽ സെക്രട്ടറി​ സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ നി​യമപ്രകാരം 18 വയസി​ൽ ഒരാൾ പ്രായപൂർത്തിയാകും. പ്രായപൂർത്തി​യായ ആൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ അധികാരമുണ്ട്. ഇക്കാര്യം കഴി​ഞ്ഞ ദി​വസം പി.ബി​ ചർച്ച ചെയ്‌തി​രുന്നു. രാജ്യത്ത് പോഷകാഹാരപ്രശ്‌നം അടക്കം പരിഹരിക്കാനുള്ളപ്പോഴാണ് വി​വാഹ പ്രായം ഉയർത്താനുള്ള നീക്കം.

വി​വാഹ പ്രായം 21 ആക്കേണ്ട കാര്യമില്ലെന്നും നീക്കത്തി​ന് പിന്നിൽ ദുരൂഹതയുണ്ടെന്നും സി​.പി​.എം സംസ്ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം പി.ബി അംഗം ബൃന്ദ കാരാട്ടും കേന്ദ്ര നീക്കത്തെ എതിർത്തിരുന്നു.

വിവാഹ പ്രായം ഉയർത്തുന്നതിൽ ഗൂഢ ഉദ്ദേശ്യമുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. വിവാഹ പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കാൻ കഴിയുമെന്നുറപ്പില്ല. പാർലമെന്റി​ൽ ബി​ല്ലി​നെ എതി​ർക്കാൻ കോൺഗ്രസ് നാളെ യോഗം ചേർന്ന് തീരുമാനിക്കും.

വി​വാ​ഹ​പ്രാ​യം​ 21​ ​ആ​ക്കു​ന്ന​ത് ​വ​ർ​ഗീയ
വി​ഭ​ജ​നം​ ​ല​ക്ഷ്യ​മി​ട്ട്:​ ​എ​ള​മ​രം​ ​ക​രീം

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​വാ​ഹ​പ്രാ​യം​ 21​ ​ആ​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​വ​ർ​ഗീ​യ​ ​വി​ഭ​ജ​നം​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് ​എ​ള​മ​രം​ ​ക​രീം​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സി.​പി.​എം​ ​ബി​ല്ലി​നെ​ ​ശ​ക്ത​മാ​യി​ ​എ​തി​ർ​ക്കു​ന്നു.​ ​എ​ന്തി​നാ​ണ് ​ഇ​ത്ര​വേ​ഗ​ത്തി​ൽ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ബി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ത്‌​ ​?.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ബി​ൽ​ ​കൊ​ണ്ടു​വ​രു​മ്പോ​ൾ​ ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി​ ​ആ​ലോ​ചി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​നി​യ​മം​ ​അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യാ​കും.​ ​ഈ​ ​നി​യ​മം​ ​സ്ത്രീ​ ​സു​ര​ക്ഷ​യ്ക്കോ​ ​രാ​ജ്യ​ ​സു​ര​ക്ഷ​യ്ക്കോ​ ​വേ​ണ്ടി​യു​ള്ള​ത​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ൽ.​ഡി.​എ​ഫി​ൽ​ ​ഭി​ന്ന​ത​യി​ല്ല.​ ​എ​ല്ലാ​വ​രും​ ​ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ​കേ​ന്ദ്ര​മ​ന്ത്രി​യെ​ ​ക​ണ്ട​ത്.​ ​ബി​നോ​യ് ​വി​ശ്വം​ ​വി​ട്ടു​നി​ന്ന​ത് ​ഡോ​ക്ട​റെ​ ​കാ​ണാ​നു​ള്ള​തു​കൊ​ണ്ടാ​ണ്.​ ​പ​ല​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​രു​ടെ​യും​ ​നി​ല​പാ​ടു​ക​ൾ​ ​അ​പ​ഹാ​സ്യ​മാ​ണ്.​ ​അ​വ​ർ​ ​വി​ക​സ​ന​ത്തി​ന് ​തു​ര​ങ്കം​ ​വ​യ്ക്കു​ന്നു.​ ​അ​തി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​ശ​ശി​ ​ത​രൂ​രി​നെ​യും​ ​കൂ​ട്ടു​ന്നി​ല്ലെ​ന്നും​ ​എ​ള​മ​രം​ ​ക​രീം​ ​പ​റ​ഞ്ഞു.