
ന്യൂഡൽഹി: രാജ്യസഭയിൽ 12 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തതിൽ അവരുടെ പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇന്ന് രാവിലെ 10 മണിക്ക് ചർച്ച വിളിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ശിവസേന നേതാക്കൾക്കാണ് ക്ഷണം.
ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കളുടെ യോഗം ചേർന്ന് ചർച്ചയിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും എളമരം കരീം എം.പിയും പറഞ്ഞു.
കോൺഗ്രസിന്റെ ആറും തൃണമൂൽ, ശിവസേന എന്നിവയുടെ രണ്ടും സി.പി.എം, സി.പി.ഐ എന്നിവയുടെ ഓരോ അംഗങ്ങളെയാണ് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെൻഡ് ചെയ്തത്.