congress-mp-mk-raghavan

ന്യൂഡൽഹി: കോഴിക്കോട് എം.പി എം.കെ. രാഘവനെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ മൂന്ന് സെക്രട്ടറിമാരിൽ ഒരാളായി നിയമിച്ചു. 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് അടൂർ പ്രകാശ്, ബെന്നി ബെഹ്‌നാൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുണ്ട്. രാഘവനെ കൂടാതെ സന്തോഖ് സിംഗ് ചൗധരി, ഡോ. അമീ യാനിക് എന്നിവരാണ് മറ്റ് സെക്രട്ടറിമാർ. ട്രഷറർ ആയി കർണാടകയിൽ നിന്നുള്ള ഡി.കെ. സുരേഷിനെ നിയമിച്ചു.