
ന്യൂഡൽഹി: മന്ദ്‌സോർ കൂട്ടബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസ് കൂടുതൽ പരിഗണിക്കുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.
പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോർട്ടും ഇയാളെ കുറിച്ച് പ്രൊബേഷൻ ഓഫീസറുടെയും ജയിൽ അഡ്മിനിസ്ട്രേറ്ററുടെയും റിപ്പോർട്ടുകളും വരുന്ന മാർച്ച് 1ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
മദ്ധ്യപ്രദേശിലെ മന്ദ്‌സോറിൽ 2018 ജൂണിൽ സ്കൂളിൽ പോയ 7 വയസുകാരിയെ തൊട്ടടുത്ത ദിവസം പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. വിചാരണ കോടതി രണ്ട് പ്രതികൾക്ക് നൽകിയ വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു.