
ന്യൂഡൽഹി: കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡോ. ശശി തരൂർ എം.പിയുടെ ട്വീറ്റ്. പരിസ്ഥിതിനാശം, നഷ്ടപരിഹാരം എന്നിവയെ സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ തരൂർ ഉന്നയിച്ച ചോദ്യങ്ങളുടെ പകർപ്പ് പങ്ക് വെച്ച് കൊണ്ടായിരുന്നു വിമർശനം. ആശങ്ക അകറ്റാൻ കേന്ദ്ര സർക്കാർ എല്ലാവരുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.