
ന്യൂഡൽഹി: ബി.എസ്.പിയുടെ ലോക്‌സഭാ എം.പി ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ രണ്ട് ഡോസ് വാക്‌സിനെടുത്തിരുന്നതായി എം.പി ട്വിറ്ററിൽ കുറിച്ചു. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേ സമയം, സഭയിൽ ഹാജരായ ഡാനിഷ് അലി കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ, രണ്ടു ദിവസം ബാക്കിയിരിക്കെ ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 23നാണ് സമ്മേളനം സമാപിക്കേണ്ടത്.