sudha-bharadwaj

ന്യൂഡൽഹി: എൽഗാർ പരിഷത് കേസിൽ സുധാ ഭരദ്വാജിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് എൻ.ഐ.എ. ഹർജി പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സിസം. 8 മുതൽ ബോംബെ ഹൈകോടതിയുടെ ഉത്തരവ് പ്രാബല്യത്തിൽ വന്ന കാര്യം എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 2008 ലെ എൻ.ഐ.എ നിയമമനുസരിച്ച് എൻ.ഐ.എ കോടതി പൂനയിൽ നിലവിലുള്ളപ്പോൾ 90 ദിവസത്തിനപ്പുറം ഒരു പ്രതിയുടെ തടങ്കൽ നീട്ടാൻ അധികാരമില്ലാത്ത സെഷൻസ് കോടതിയുടെ നടപടിയുടെ പേരിലാണ് ബോംബെ ഹൈകോടതി സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ചത്.