ak-antony

ന്യൂഡൽഹി: നിലപാടുകൾക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും പദവികൾ വേണ്ടെന്നു വയ്‌ക്കാനും തയ്യാറായ, സമകാലീന രാഷ്‌‌ട്രീയത്തിൽ പകരം വയ്‌ക്കാനില്ലാത്ത നേതാവായിരുന്നു പി.ടി. തോമസ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങളിൽ അടക്കം തന്റെ നിലപാടുകളിൽ അല്പം വെള്ളം ചേർക്കുകയോ, മയപ്പെടുത്തുകയോ ചെയ്‌തിരുന്നെങ്കിൽ അദ്ദേഹത്തിന് വേണമെങ്കിൽ രണ്ടാമതും ഇടുക്കി എം.പി ആകാമായിരുന്നു. സ്ഥാനമാനങ്ങൾ വേണ്ടെന്നുവച്ച് നിലപാടുകൾക്കുവേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറായ നേതാവാണ് അദ്ദേഹം.