
ന്യൂഡൽഹി: തന്റെ മക്കളുടെ ട്വിറ്റർ, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്യുന്നതായുള്ള കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം അന്വേഷിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടു. പ്രിയങ്ക ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും ഐടി മന്ത്രാലയം സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടെന്നാണ് സൂചന. സർക്കാർ പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, തന്റെ മക്കളെയും വെറുതെ വിടുന്നില്ലെന്ന് പറഞ്ഞാണ് ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത വിവരം പ്രിയങ്ക വെളിപ്പെടുത്തിയത്. കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ ആരോപണം.