v

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് കേന്ദ്രമന്ത്രി അജയ് മിശ്രയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 5 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ലഖിംപൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് കോടികൾ തട്ടാൻ ശ്രമിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് ജീവനക്കാർ നൽകിയ പരാതി.

മന്ത്രിയുടെ വീട്ടിലേക്ക് 17 നാണ് ഇവർ പണം ആവശ്യപ്പെട്ട് വിളിച്ചത്. അതിനുശേഷം വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ 4 പേരെ നോയിഡയിൽ നിന്നും ഒരാളെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു.