atul-rane

ന്യൂഡൽഹി: ബ്രഹ‌്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ നിർമ്മിക്കുന്ന ഇന്തോ-റഷ്യൻ സംരംഭമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ പുതിയ സി.ഇ.ഒയും മാനേജിംഗ് ഡയറക്‌‌ടറുമായി അതുൽ ദിൻകർ റാണെയെ നിയമിച്ചു. ഡി.ആർ.ഡി.ഒ ശാസ്‌ത്രജ്ഞനായ അതുൽ ദിൻകർ ബ്രഹ്‌മോസ് മിസൈൽ പദ്ധതിയിൽ തുടക്കം മുതൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഒാൺബോർഡ് കംപ്യൂട്ടർ മേഖലയിലെ വിദഗ്ദ്ധനാണ്. ഗൈഡഡ് മിസൈൽ വിഷയത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. മിസൈൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചിട്ടുണ്ട്. 1987ൽ ഡി.ആർ.ഡി.ഒ ഔദ്യോഗിക ജീവിതം തുടങ്ങിയ അതുൽ ആകാശ്, അഗ്‌‌നി മിസൈലുകൾ സജ്ജമാക്കുന്നതിലും സംഭാവന നൽകി.