
ന്യൂഡൽഹി: യു.പി തിരഞ്ഞെടുപ്പിൽ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യാ ന്യൂസ് ജൻ കി ബാത്ത് സർവേ ഫലം. നവം.22 മുതൽ ഡിസം. 20 വരെ നടത്തിയ സർവേഫലമാണ് പുറത്ത് വന്നത്.
ബി.ജെ.പി 39 ശതമാനം വോട്ടുകൾ നേടി 233 മുതൽ 252 വരെ സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. സമാജ് വാദി പാർട്ടിക്ക് 135 മുതൽ 145 വരെ സീറ്റുകൾ ലഭിക്കുമെന്നും കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.