covid

ന്യൂ​ഡ​ൽ​ഹി​:​ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ ​വ​രാ​നി​രി​ക്കെ​ ​ആ​വ​ശ്യ​മാ​യ​ ​പ്രാ​ദേ​ശി​ക​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​യ​മ​മ​നു​സ​രി​ച്ച് ​നി​രോ​ധ​നാ​ജ്ഞ​ ​ഉ​ൾ​പ്പെ​ടെ​ ​സ്വീ​ക​രി​ക്കാ​മെ​ന്ന​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​ഉ​ത്ത​ര​വ​ട​ങ്ങി​യ​ ​ക​ത്ത് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​അ​ജ​യ് ​ഭ​ല്ല​ ​സം​സ്ഥാ​ന​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ​കൈ​മാ​റി.​ ​പ്രാ​ദേ​ശി​ക,​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി​ ​ഉ​ചി​ത​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​സ്വീ​ക​രി​ക്ക​ണം.​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യം​ ​പു​റ​പ്പെ​ടു​വി​ച്ച​ ​വി​വി​ധ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ജ​ന.​ 31​ ​വ​രെ​ ​നീ​ട്ടി​യ​താ​യി​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​ഇ​ത് ​പാ​ലി​ക്കു​ന്ന​ത് ​ഉ​റ​പ്പ് ​വ​രു​ത്താ​ൻ​ ​സം​സ്ഥാ​നം​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.
രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഒ​മി​ക്രോ​ൺ​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11​ ​മു​ത​ൽ​ ​രാ​ത്രി​ ​കാ​ല​ ​ക​ർ​ഫ്യൂ​ ​ന​ട​പ്പി​ലാ​ക്കി.​ 142​ ​ഒ​മി​ക്രോ​ൺ​ ​കേ​സു​ക​ളാ​ണ് ​ഡ​ൽ​ഹി​യി​ൽ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ 141​ ​ഉം​ ​കേ​ര​ള​ത്തി​ൽ​ 57​ ​ഉം​ ​ഗു​ജ​റാ​ത്തി​ൽ​ 49​ ​ഉം​ ​രാ​ജ​സ്ഥാ​നി​ൽ​ 43​ ​ഉം​ ​തെ​ല​ങ്കാ​ന​യി​ൽ​ 41​ ​ഉം​ ​കേ​സു​ക​ൾ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ ഗോവയിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 578 ആയി. ക​ഴി​ഞ്ഞ​ ​ദി​വ​സം​ 6,531​ ​പേ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​ന്ത്യ​യി​ൽ​ 75,841​ ​പേ​ർ​ ​ചി​കി​ത്സ​യി​ലു​ണ്ട്.​ ​ഡ​ൽ​ഹി​യി​ൽ​ ​പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.