vaccine

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി രണ്ട് വാക്‌സിനുകളും ഒരു ആന്റിവൈറൽ മരുന്നും അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നൽകി. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവോവാക്‌സ്, ബയോളജിക്കൽ-ഇയുടെ കോർബിവാക്‌സ് എന്നീ വാക്‌സിനുകൾക്കും കൊവിഡ് ചികിത്സയ്‌ക്കായി മോൾനുപിരവിർ മരുന്നിനുമാണ് അനുമതി. ഇതോടെ അനുമതി ലഭിച്ച വാക്‌‌സിനുകൾ എട്ടായി. വാക്‌സിനിലുള്ള സ്‌പൈക്ക് പ്രോട്ടീൻ യഥാർത്ഥ വൈറസ് ആണെന്ന് ധരിച്ച് ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിച്ചാണ് പ്രതിരോധം സൃഷ്ടിക്കുന്നത്.

8 വാക്സിനുകൾ

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ,

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, കോവോവാക്‌സ്,

റഷ്യൻ നിർമ്മിത സ്‌പുട്നിക്ക്,

ബയോളജിക്കൽ ഇയുടെ കോർബിവാക്‌സ്

സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി ,

മൊഡേണ

ജോൺസൺ ആന്റ് ജോൺസൺ

.........................................

കോർബിവാക്‌സ്

ഇടവേള 28 ദിവസം

2 ഡോസ് 0.5 എം.എൽ വീതം

2-8 ഡിഗ്രി താപനില വേണം

90 ശതമാനം ഫലപ്രാപ്‌തി

250 രൂപ: ഒരു ഡോസിന്റെ ഏകദേശവില

ഹൈദരാബാദിലെ ബയോളജിക്കൽ-ഇ കമ്പനി യു.എസിലെ ഡൈനാവാക്‌സ് ആൻഡ് ബെയ്‌ലർ കോളേജ് ഒഫ് മെഡിസിന്റെ സഹായത്തോടെ നിർമ്മിക്കുന്നു.

...............................................

കോവോവാക്‌സ്

ഇടവേള 21 ദിവസം

2 ഡോസ് 0.5 എം.എൽ വീതം

2-8 ഡിഗ്രി താപനില വേണം

90.6 ശതമാനം ഫലപ്രാപ്‌തി

1000 രൂപയിൽ കൂടുതൽ ഒരു ഡോസിന്

സിറം ഇൻസ്റ്റിറ്റ്യൂട്ട് യു.എസ് കമ്പനിയായ നോവാവാക്‌സുമായി ചേർന്ന് നിർമ്മിക്കുന്നത്

ഇന്തോനേഷ്യയിൽ ഉപയോഗിക്കുന്നു

..............................................................

അടിയന്തര ചികിത്സയ്ക്ക് മോൾനുപിരവിർ

കടുത്ത ശ്വാസമുട്ടൽ അടക്കം അതീവഗുരുതരാവസ്ഥയിലുള്ള പ്രായപൂർത്തിയായ രോഗികൾക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സയ്‌ക്കുള്ള മരുന്ന്. 18 വയസിന് താഴെയുള്ളവർക്ക് ഉപയോഗിക്കരുത്പ്രായപൂർത്തിയായവർക്കും 5 ദിവസത്തിൽ കൂടുതൽ തുടർച്ചയായി നൽകരുത്. ഡോസേജ്: 250 മില്ലിഗ്രാം ക്യാപ്സ്യൂൾ ദിവസം രണ്ടു നേരം. ഇന്ത്യയിൽ നിർമ്മിക്കുന്നത് 13 കമ്പനികൾ യു.എസിലും ബ്രിട്ടനിലും കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നു മരണനിരക്ക് 30ശതമാനം കുറയ്ക്കുന്നു എന്ന് കണ്ടെത്തൽ