reserv

ന്യൂഡൽഹി: പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാന പരിധി ഒ.ബി.സിക്കാരുടേത് പോലെ എട്ട് ലക്ഷമായി നിശ്ചയിക്കണമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശ ചെയ്‌തതായി അറിയുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിലെ മുൻ സെക്രട്ടറി അജയ് പാണ്ഡ്യ അദ്ധ്യക്ഷനും ഇന്ത്യൻ കൗൺസിൽ ഒാഫ് സയൻസ് റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ. വി.കെ. മൽഹോത്ര, കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സഞ്ജീവ് സന്യാൽ എന്നിവർ അംഗങ്ങളുമായ സമിതിയുടേതാണ് ശുപാർശ. സമിതിയുടെ 90 പേജുള്ള റിപ്പോർട്ട് പുതിയ സത്യവാങ്മൂലത്തിനൊപ്പം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും.

ഒ.ബി.സിക്കും മുന്നാക്കക്കാർക്കും വരുമാന പരിധി എട്ട് ലക്ഷമാക്കുന്നതിലെ യുക്തി സുപ്രീം കോടതി നേരത്തേ ചോദ്യം ചെയ്‌തെങ്കിലും, അത് മാറ്റേണ്ടെന്നാണ് സമിതി ശുപാർശയെന്നാണ് സൂചന.

സമിതിയുടെ വാദം

 2020ൽ നീറ്റിൽ സാമ്പത്തിക സംവരണ ക്വോട്ടയിൽ പ്രവേശനം നേടിയ 91 ശതമാനം വിദ്യാർത്ഥികളുടെയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയാണ്.

മുന്നാക്ക സമുദായങ്ങളിലെ ബി.പി.എൽകാരെ സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന എസ്.ആർ.സിൻഹോ സമിതി റിപ്പോർട്ടും പരിശോധിച്ചു.

പി​ന്നാ​ക്ക​ ​സം​വ​ര​ണം
താ​ഴ്‌​ത്താ​ൻ​ ​ഗൂ​ഢ​നീ​ക്കം

​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​നി​ർ​ണ്ണാ​യ​ക​ ​വി​ധി​ 6​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നു​ള്ള​ ​വാ​ർ​ഷി​ക​ ​കു​ടും​ബ​ ​വ​രു​മാ​ന​പ​രി​ധി​ ​ഒ.​ബി.​സി​ ​ക്രീ​മി​ലെ​യ​ർ​ ​പ​രി​ധി​ക്ക് ​സ​മാ​ന​മാ​യി​ ​എ​ട്ട് ​ല​ക്ഷ​മാ​യി​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​ശു​പാ​ർ​ശ,​ ​പി​ന്നാ​ക്ക​ ​സം​വ​ര​ണം​ ​വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്ന് ​ആ​ക്ഷേ​പം.
പി​ന്നാ​ക്ക​ക്കാ​രു​ടെ​ ​സാ​മൂ​ഹി​ക​ ​പി​ന്നാ​ക്കാ​വ​സ്ഥ​യും,​ ​മു​ന്നാ​ക്ക​ക്കാ​രു​ടെ​ ​ദാ​രി​ദ്ര്യ​വും​ ​കൂ​ട്ടി​ക്കു​ഴ​ച്ച് ​ര​ണ്ടി​നും​ ​ഒ​രേ​ ​മാ​ന​ദ​ണ്ഡ​മാ​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​ഭ​ര​ണ​ഘ​ട​ന​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ ​പി​ന്നാ​ക്ക​ ​സം​വ​ര​ണ​ത്തി​ന്റെ​ ​അ​ന്ത​സ​ത്ത​ ​ത​ക​രും.​ ​അ​ർ​ഹ​രാ​യ​ ​പ​ല​ ​പി​ന്നാ​ക്ക​ക്കാ​ർ​ക്കും​ ​സം​വ​ര​ണം​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​മു​ന്നാ​ക്ക​ക്കാ​രെ​ ​സം​വ​ര​ണ​ത്തി​ലൂ​ടെ​ ​തി​രു​കി​ക്ക​യ​റ്റു​ക​യു​മാ​വും​ ​ഫ​ലം.

ദാ​രി​ദ്ര്യ​ ​രേ​ഖ​ ​എ​ട്ട് ​ല​ക്ഷ​ത്തി​ലും​ ​വ​ള​രെ​ ​താ​ഴെ​യാ​ണ്.​ ​കേ​ന്ദ്ര​ ​നി​ല​പാ​ടി​ൽ​ ​ആ​ശ​ങ്ക​ ​പ്ര​ക​ടി​പ്പി​ച്ച​ ​സു​പ്രീം​ ​കോ​ട​തി,​ ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷ​മാ​വും​ 6​ന് ​വി​ധി​ ​പ​റ​യു​ക.​ ​അ​തു​വ​രെ,​​​ ​ഇ​ക്കൊ​ല്ല​ത്തെ​ ​നീ​റ്റ് ​അ​ഖി​ലേ​ന്ത്യാ​ ​മെ​ഡി​ക്ക​ൽ,​ ​ഡെ​ന്റ​ൽ​ ​പി.​ജി​ ​പ്ര​വേ​ശ​നം​ ​സ്റ്റേ​ ​ചെ​യ്തി​രി​ക്ക​യാ​ണ്.​ ​വ​രു​മാ​ന​ ​പ​രി​ധി​ ​പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​നേ​ര​ത്തേ​ ​സു​പ്രീം​ ​കോ​ട​തി​യി​ലും​ ,​ ​പാ​ർ​ല​മെ​ന്റി​ലും​ ​ഉ​റ​പ്പ് ​ന​ൽ​കി​യ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പു​തി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​എ​ന്ത് ​നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന​തും​ ​ആ​കാം​ക്ഷ​യു​ള​വാ​ക്കു​ന്നു

27​ ​ശ​ത​മാ​നം​ ​ഒ.​ബി.​സി​ ​സം​വ​ര​ണ​ത്തി​ന് ​പു​റ​മെ,​ 10​ ​ശ​ത​മാ​നം​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നും​ ​വ​രു​മാ​ന​ ​പ​രി​ധി​ ​എ​ട്ട് ​ല​ക്ഷ​മാ​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​ ​തീ​രു​മാ​ന​ത്തെ​ ​ഒ​ക്ടോ​ബ​റി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.

സാ​മൂ​ഹി​ക​മാ​യും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ​സം​വ​ര​ണ​ത്തി​നു​ള്ള​ ​വ​രു​മാ​ന​പ​രി​ധി,​ ​അ​ത​ല്ലാ​ത്ത​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​എ​ങ്ങ​നെ​ ​ശ​രി​യാ​വു​മെ​ന്നാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്,​​​ ​വി​ക്രം​നാ​ഥ്,​​​ ​ബി.​വി.​ ​നാ​ഗ​ര​ത്ന​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ബെ​ഞ്ച് ​ചോ​ദി​ച്ച​ത്.​ ​എ​ട്ട് ​ല​ക്ഷം​ ​വ​രു​മാ​ന​ ​പ​രി​ധി​ ​ര​ണ്ട് ​വ്യ​ത്യ​സ്ത​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​ ​അ​സ​മ​ത്വ​ത്തെ​ ​സ​മ​മാ​ക്കു​ക​യാ​ണെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​നാ​ലാ​ഴ്ച​ക്ക​കം​ ​പു​തി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്നാ​ണ് ​ഇ​ക്കാ​ര്യം​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​മൂ​ന്നം​ഗ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​ത്.

"​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നു​ള്ള​ ​മാ​ന​ദ​ണ്ഡം​ ​ദാ​രി​ദ്ര്യ​ ​രേ​ഖ​യാ​ക്ക​ണം.​ ​പി​ന്നാ​ക്ക​ ​സം​വ​ര​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം​ ​ദാ​രി​ദ്ര്യ​മ​ല്ല.​ ​സാ​മൂ​ഹി​ക,​ ​വി​ദ്യാ​ഭ്യാ​സ​ ​പി​ന്നാ​ക്കാ​വ​സ്ഥ​യാ​ണ്.​ ​ര​ണ്ടും​ ​കൂ​ട്ടി​ക്കു​ഴ​ച്ച് ​സ​മാ​ന​മാ​ക്കു​ന്ന​ത് ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​മു​ന്നാ​ക്ക​ക്കാ​രെ​ ​ഉ​ൾ​പ്പെ​ടു​ത്താ​നും,​ ​പി​ന്നാ​ക്ക​ ​സം​വ​ര​ണം​ ​കു​റ​ച്ച് ​കു​റ​പ്പേ​രെ​ ​ഒ​ഴി​വാ​ക്കാ​നു​മു​ള്ള​ ​ഗൂ​ഢ​ത​ന്ത്ര​മാ​ണ്"

-​ഡോ.​മോ​ഹ​ൻ​ ​ഗോ​പാ​ൽ,
മു​ൻ​ ​ഡ​യ​റ​ക്ട​ർ,
നാ​ഷ​ണ​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ക്കാ​ഡ​മി