
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കാൺപൂർ റാലി തടസ്സപ്പെടുത്താൻ ശ്രമിച്ച സമാജ് വാദി പാർട്ടി യൂത്ത് ബ്രിഗേഡിന്റെ 5 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. ബി.ജെ.പി പ്രവർത്തകരുടെ വാഹനവ്യൂഹത്തിലേക്ക് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചിടുകയും ബി.ജെ.പി പതാക കെട്ടിയ വാഹനം തകർക്കുകയും ചെയ്തതതിന് ഇവരുടെ പേരിൽ കേസ് ചുമത്തി. യൂത്ത് ബ്രിഗേഡ് ദേശീയ സെക്രട്ടറി സച്ചിൻ കേശർവാനിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് റിപ്പോർട്ടുകൾ.