തോപ്പുംപടി: സുമനസുകളുടെ കരുണ തേടി കാൻസർ ബാധിതനായ ചൂലേഴം ചക്യാമുറി വീട്ടിൽ ലോറൻസ് ബ്രിസ്‌റ്റോ (48). തിരുവനന്തപുരം ആർ.സി. സിയിൽ ചികിത്സയിലിരിക്കുന്ന ലോറൻസിന്റെ ഇടതുകാലിന്റെ ഉപ്പൂറ്റി ശസ്ത്രക്രിയ ചെയ്ത് നീക്കി. തുടയിലും വയറ്റിലും കാൻസർ വ്യാപിച്ചതിനെ തുടർന്ന് രണ്ട് ഓപ്പറേഷൻ കൂടി നടത്തി. തുടർ ചികിത്സക്കാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. 14 ദിവസം ഇടവിട്ട് 26 ഇഞ്ചക്ഷനാണ് വേണ്ടത്. ഒരു ഇഞ്ചക്ഷന് 85,000 രൂപ ചെലവ് വരും. സുമനസുകളുടെ സഹായത്തോടെ 13 ഇഞ്ചക്ഷനുകൾ കഴിഞ്ഞു. ബാക്കി ചികിത്സയ്ക്ക് 12 ലക്ഷം രൂപ ആവശ്യമുണ്ട്. ബ്രിസ്റ്റോയുടെ ചികിത്സയ്ക്കായി കെ. ജെ. മാക്സി എം.എൽ.എ, കൗൺസിലർ ഷൈല തദ്ദേവൂസ്, ഫാ.ആന്റണി പുളിക്കൽ എന്നിവർ രക്ഷാധികാരികളായും സി. എൻ. രാജേഷ് (പ്രസിഡന്റ്), കെ. ആർ. ആന്റണി (സെക്രട്ടറി), സി.എ. ലാസർ (ട്രഷറർ) ആയും മൂലങ്കുഴി മട്ടാഞ്ചേരി സാർവ്വജനിക് കോ-ഓപ്പറേറ്റീവ് (എം. എസ്. സി) ബാങ്കിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ 10310002O007362, ഐ.എഫ്.എസ്. സി: KKBKOMSCBO3, ഗൂഗിൾ പേ-98471 390 55.