പെരുമ്പാവൂർ: പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലേബർ രജിസ്‌ട്രേഷൻ ക്യാമ്പ് നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വി.പി. നൗഷാദ്, ട്രഷറർ എസ്. ജയചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, അസി.ലേബർ ഓഫീസർ എസ്. ജയപ്രകാശ് എന്നിവർ സംസാരിച്ചു.