a-d-sujil
ഏലൂർ നഗരസഭാങ്കണത്തിൽ നടന്ന സ്നേഹിത ജെൻഡർ ഹെൽപ് നഗരസഭ ചെയർമാൻ എ .ഡി .സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് പിന്തുണയും സഹായവും 24 മണിക്കൂറും ഉറപ്പുവരുത്തുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് പോസ്റ്റർ പ്രചാരണം ഏലൂർ നഗരസഭാങ്കണത്തിൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും നിയമ പരിരക്ഷയും നൽകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ നോബി, കൗൺസിലർമാരായ പി.എം. അയൂബ്, ശ്രീദേവി, സെക്രട്ടറി പി.കെ.സുഭാഷ്, സി.ഡി.എസ് ചെയർപേഴ്സൺ സുനഷ റിൻഞ്ചു എന്നിവർ പങ്കെടുത്തു.