കൊച്ചി: തൊഴിൽ തർക്കം നിലനിൽക്കുന്ന തൃപ്പൂണിത്തുറ ഉദയംപേരൂർ ഐ.ഒ.സി പ്ലാന്റിൽ സി.ഐ.ടി.യു തൊഴിലാളികളും പുറത്തുനിന്നുള്ള സി.പി.എം പ്രവ‌‌ർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബി.എം.എസ് പ്രകടനം നടത്തി. പൊലീസ് നോക്കിനിൽക്കെ സി.ഐ.ടി.യു, സി.പി.എം പ്രവർത്തകർ തങ്ങളുടെ തൊഴിലാളികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ബി.എം.എസ് ആരോപിച്ചു. സംഭവത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു. ബി.എം.എസ്. ജില്ല സെക്രട്ടറി ബിനീഷ് നിറിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഇ.ജി.പ്രകാശ്, ജോ. സെക്രട്ടറി ശിവജി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.എൽ. ബാബു, മണ്ഡലം പ്രസിഡന്റ് എൻ.എസ്. നവീൻ, പി.വി. റെജി, എം.കെ. സഹജൻ, പി.എൽ. ജിൽസൺ എന്നിവർ പ്രസംഗിച്ചു.