പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിക്കൊണ്ടിരുന്ന പെരുമ്പാവൂർ - കോലഞ്ചേരി - കറുകപ്പിള്ളി ബസ് റൂട്ട് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എ.ടി.ഒയ്ക്ക് കത്തുനൽകി. സ്‌കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ ഈ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാണ്. ബസ് സർവീസ് ഉടനെ പുന:സ്ഥാപിക്കുമെന്ന് എ.ടി.ഒ ഉറപ്പ് നൽകി.