crp
തിരുവാണിയൂർ പഞ്ചായത്തിൽ കുടുംബശ്രീ ആരംഭിച്ച ജൈവ കർഷിക ഉദ്യാനപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ ജൈവകാർഷിക പോഷകോദ്യാന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ വർഗീസ് യാക്കോബ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ബിന്ദു മനോഹരൻ, സി.ഡി.എസ് ചെയർപേഴ്‌സൺ അജിത നാരായണൻ, ഷൈല മുരളി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ ഓരോ വാർഡിലും പുതുതായി 50 വനിതാ കർഷകരെ വീതം വാർത്തെടുക്കക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് കീഴിലുള്ള 50 പേരും ചുരുങ്ങിയത് 3 സെന്റ് സ്ഥലത്തെങ്കിലും അഞ്ചുതരം പച്ചക്കറിയും രണ്ടുതരം ഫലവൃക്ഷവും കൃഷിചെയ്യും.