പെരുമ്പാവൂർ: വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്‌കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളേയും സ്‌കൂൾ മാനേജ്‌മെന്റിന്റേയും പി.ടി.എയുടേയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.സി. ശശികുമാർ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, പി.ടി.എ പ്രസിഡന്റ് കീഴില്ലം ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് മെമ്പർ ജോയ് പൂണേലിൽ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിഅംഗം പി. ഗോപാലകൃഷ്ണൻ നായർ, മാതൃസംഗമം ചെയർപേഴ്‌സൺ ധന്യ രാംദാസ്, പി.ടി.എ വൈസ് പ്രസിഡൻറ് എൻ.ടി. സന്തോഷ് എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജി.കല സ്വാഗതവും ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാർ നന്ദിയും പറഞ്ഞു.