അങ്കമാലി: ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറുന്ന വന്യമൃഗങ്ങളെ തുരത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അയ്യമ്പുഴ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി സി.ബി. രാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് പി.വി. രവി അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. പൗലോസ്, സി.കെ. ബിജു, രാജു തോമസ്, ഒ.ജി. കിഷോർ, ബിജു മാണിക്കമംഗലം എന്നിവർ പ്രസംഗിച്ചു.