പെരുമ്പാവൂർ : മണ്ഡലത്തിലെ വികസന മുരടിപ്പിനും എം.എൽ.എയുടെ നിഷ്‌ക്രിയത്വത്തിനുമെതിരേ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം ജില്ലാകമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പി.സി. ബാബു അദ്ധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി സി.എം. അബ്ദുൾ കരിം, വി.പി. ഖാദർ, സി.വി. ജിന്ന, വി.കെ. സന്തോഷ്, വി.പി. ബാബു എന്നിവർ സംസാരിച്ചു.