nreg
വാളകം പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ഐ. ഡി കാർഡ് വിതരണത്തിന്റെ ഉദ് ഘാടനം കർഷക സംഘം മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് സാബു ജോസഫ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വാളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളകം പഞ്ചായത്ത് രണ്ടാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു. ഉദ്ഘാടനം കർഷകസംഘം ഏരിയ പ്രസിഡന്റ് സാബു ജോസഫ് നിർവഹിച്ചു. വില്ലേജ് സെക്രട്ടറി പി.എം. മദനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് സുജാത സതീശൻ, ദേവിക കർണൻ, സുലോചന മാധവൻ എന്നിവർ സംസാരിച്ചു.