ldf
വാളകം പഞ്ചായത്ത് ഓഫീസിനുമുന്നിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ സി.പി.എം. ഏരിയാകമ്മറ്റിയംഗം സജി ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ അമ്പലംപടിയിൽ പട്ടികജാതി സാംസ്കാരിക നിലയത്തിന്റെ ചുറ്റുമതിലും കെട്ടിടത്തിന്റെ ഒരു ഭാഗവും വഴിയൊരുക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദമില്ലാതെ പൊളിച്ച് നീക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാകമ്മിറ്റിഅംഗം സജി ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ അസി. മണ്ഡലം എക്സിക്യുട്ടീവ് അംഗം വിൻസെൻ ഇല്ലിക്കൽ, സാബു ജോസഫ്, ടി.എം. ജോയി, പഞ്ചായത്ത് അംഗം പി.പി. മത്തായി, ശാന്ത ബാബു, ടി.എം. കുര്യൻ, പി.എം. മദനൻ എന്നിവർ സംസാരിച്ചു.