കുമ്പളം: കുമ്പളം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ ചാത്തമ്മയിൽ ഒരു അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 13,25,625 രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ചുമതല പള്ളുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് നൽകിയതായും എം.എൽ.എ അറിയിച്ചു.