പിറവം: അനാഥബാല്യങ്ങൾക്ക് സമ്മാനങ്ങൾ നൽകി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ശേഖരിച്ച സമ്മാനപ്പൊതികൾ ജില്ലാതലത്തിലെത്തിച്ച് വിവിധ ശിശുഭവനുകളിൽ വിതരണംചെയ്യും. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി.എസ് സമ്മാനങ്ങൾ ഏറ്റുവാങ്ങി. സിന്ധു പീറ്റർ, അനൂബ് ജോൺ, സ്മിത കെ. വിജയൻ, പ്രദീപ്കുമാർ, സോപാന സുതൻ, അന്ന ജെസ്, അലീനബാബു എന്നിവർ പങ്കെടുത്തു.