കോതമംഗലം: ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ശാസ്ത്രപാർക്കിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. നൗഫൽ, നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, മെമ്പർ വൃന്ദാമനോജ്, സജീവ് കെ.ബി, ഹെഡ്മിസ്ട്രസ് ശ്രീരഞ്ജിനി എം, ഗവൺമെന്റ് ടി.ടി.ഐ പ്രിൻസിപ്പൽ പ്രീതി ജി, പി.ടി.എ പ്രസിഡന്റ് അബു വട്ടപ്പാറ, പി.ടി.എ വൈസ് പ്രസിഡന്റ് സുബൈർ, മദർ പി.ടി.എ പ്രസിഡന്റ് റംല ഇബ്രാഹിം, എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.