കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം നടത്തുന്ന ശ്രീ ശങ്കരാ സ്റ്റഡി സർക്കിൾ മൂന്നാംസംവാദം ഓൺലൈനായി സംഘടിപ്പിച്ചു. പ്രൊഫ. എം.എ. ആൾവാർ സംവാദം നടത്തി. ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്രപഠന കേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. എസ്. ഷീബ, ഡോ. കെ.എം. സംഗമേശൻ എന്നിവർ സംസാരിച്ചു.